ബിജെപി എംഎല്‍എയുടെ പാര്‍ട്ടി പതാക എടുത്തുമാറ്റി അലിഗഡ് സര്‍വകലാശാല

ബിജെപി എംഎല്‍എയുടെ പാര്‍ട്ടി പതാക എടുത്തുമാറ്റി അലിഗഡ് സര്‍വകലാശാല

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ എത്തിയ ബിജെപി എംഎല്‍എയുടെ കാറിലെ പാര്‍ട്ടി പതാക നീക്കി സര്‍വകലാശാല അധികൃതര്‍ . സര്‍വകലാശാല കാമ്പസില്‍ പാര്‍ട്ടി ചിഹ്നങ്ങളോ പതാകയോ അനുവദിക്കാവില്ലന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.അതിനാല്‍ നടപടികള്‍ പാലിച്ചാണ് പതാക നീക്കിയതെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

കൊച്ചുമകനെ കൂട്ടാന്‍ സര്‍വകലാശാലയില്‍ എത്തിയതായിരുന്നു എംഎല്‍എ. കാമ്പസിന്റെകവാടത്തില്‍വച്ച് സെക്യൂരിറ്റി വാഹനം തടയുകയും ഡ്രൈവറോട് പതാക നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ അപമര്യാദയായി പെരുമാറിയെന്ന് ബിജെപി എംഎല്‍എ ദല്‍ബിര്‍ സിംഗ് ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയതായും എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top