Latest News

പിന്നാക്ക വിഭാഗത്തിന് 50 ശതമാനം സംവരണം നല്‍കണമെന്ന്‌ എം കെ സ്റ്റാലിന്‍

പിന്നാക്ക വിഭാഗത്തിന് 50 ശതമാനം സംവരണം നല്‍കണമെന്ന്‌ എം കെ സ്റ്റാലിന്‍
X
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പിലേക്കുള്ള ജോലിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി പിന്നാക്ക വിഭാഗത്തിന് 50 ശതമാനം സംവരണം വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍, ദന്തല്‍ എന്‍ട്രന്‍സിന് സംവരണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ഒബിസി വിഭാഗത്തിന് 27 ശതമാനം വിദ്യാഭ്യാസ സംവരണമേര്‍പ്പെടുത്തിയത് സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ഡിഎംകെയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


കാലങ്ങളായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു. ഡിഗ്രി വിഭാഗത്തില്‍ 1500 ഒബിസി വിദ്യാര്‍ത്ഥികള്‍ക്കും പിജിയില്‍ 2500ഓളം വിദ്യാര്‍ത്ഥികള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ സംവരണം. ഇത് ചരിത്രപരമായ വിജയം തന്നെ'. എം കെ സ്റ്റാലിന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it