Latest News

കാണാതായ വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കാണാതായ വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
X

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിര്‍ഭൂം ജില്ലയിലെ കാളിഡംഗ ഗ്രാമത്തിന് സമീപമുള്ള വെള്ളക്കെട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

20 ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ ലഭിച്ചത്. രാംപുര്‍ഹട്ടിലെ നിവാസിയായ വിദ്യാര്‍ഥിനി ആഗസ്റ്റ് 28നു ട്യൂഷനിലേക്കു പോയ തിരികെ വരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലിസില്‍ പരാതിപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധ്യാപകനായ മനോജ് കുമാര്‍ പാല്‍ അറസ്റ്റിലായി. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായും മൃതദേഹം ഉപേക്ഷിച്ചതായും ഇയാള്‍ കുറ്റം സമ്മതിച്ചു.

മരണത്തിന് മുന്‍പ് പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിലവില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും, ബലാല്‍സംഗത്തിന് ഇതുവരെ കേസ് ചുമത്തിയിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it