വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍

വയനാട്: കഴിഞ്ഞ 18ാം തിയ്യതി മുതല്‍ കമ്പളക്കാടുനിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍. ഇവര്‍ ഷൊര്‍ണൂരിലുണ്ടെന്ന് സ്ഥിരീകരിച്ചു.ഇവരെ പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഷൊര്‍ണൂരിലുള്ള ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയിരുന്നു. രാമനാട്ടുകാരയിലെ ബന്ധുവീട്ടിലും ഇവര്‍ ഇന്നലെ എത്തിയിരുന്നു. അവിടെനിന്ന് ഇറങ്ങിയത് വയനാട്ടിലേക്കെന്ന് പറഞ്ഞായിരുന്നു. കൂടാതെ ഇവരെ കണ്ണൂരിലും കണ്ടെത്തിയിരുന്നു. പിന്നീടാണ് ഗുരുവായൂരിലെത്തിയത്. കുടോത്തുമ്മലില്‍ താമസിക്കുന്ന വിമിജയെയും മക്കളായ വൈഷ്ണവ്, വൈശാഖ്, സ്‌നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നിവര്‍ 18നാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്.
കഴിഞ്ഞ 18ന് സ്വന്തം നാടായ മലപ്പുറം ചേരാളിയിലേക്കെന്ന് പറഞ്ഞാണ് വിമിജയെയും മക്കളും പുറപ്പെട്ടത്. അവിടെ എത്താതിരുന്നതോടെ അടുത്ത ദിവസം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വിമിജയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT