Latest News

ആരോ​ഗ്യ വകുപ്പിൽ നിന്ന് ഫയലുകൾ കാണാതായ സംഭവം: വിവരം കെെമാറണമെന്ന് ആവശ്യപ്പെട്ട് പോലിസ് കത്തു നൽകി

ഒ​രു മാ​സം മു​മ്പാ​ണ് പ​ർ​ച്ചേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നും കാ​ണാ​താ​യ​ത്.

ആരോ​ഗ്യ വകുപ്പിൽ നിന്ന് ഫയലുകൾ കാണാതായ സംഭവം: വിവരം കെെമാറണമെന്ന് ആവശ്യപ്പെട്ട് പോലിസ് കത്തു നൽകി
X

തിരുവനന്തപുരം: ആരോ​ഗ്യ വകുപ്പിൽ നിന്ന് അഞ്ഞൂറിലേറെ ഫയലുകൾ കാണാതായ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ കൃത്യമായ വിവരങ്ങൾ കെെമാറണമെന്ന് ചൂണ്ടിക്കാട്ടി പോലിസ് കത്തു നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പോലിസാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർക്ക് കത്തു നൽകിയത്. ഇത്രയധികം ഫ​യ​ലു​ക​ൾ കാ​ണാ​താ​യി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ കേ​സെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പോ​ലി​സ്​ അറിയിച്ചു. ഒ​രു മാ​സം മു​മ്പാ​ണ് പ​ർ​ച്ചേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നും കാ​ണാ​താ​യ​ത്. കൊ​വി​ഡ് കാ​ല​ത്ത്​ ന​ട​ന്ന തി​രി​മ​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലെ ഒ​ളി​ച്ചു​ക​ളി​ക്ക് പി​ന്നാ​ലെ​യാ​ണ്​ ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​ത്.

കാ​ണാ​താ​യ ഫ​യ​ലു​ക​ൾ കൊവിഡ് കാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്നും കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​ (കെ​എം​എ​സ്​സി​എ​ൽ) രൂ​പ​വ​ത്​​കൃ​ത​മാ​യ​തി​നു മു​മ്പു​ള്ള ഫ​യ​ലു​ക​ളാ​ണി​തെ​ന്നു​മു​ള്ള വി​ശ​ദീ​ക​ര​ണ​മാ​ണ്​ ആ​രോ​​ഗ്യ​മ​ന്ത്രി വീ​ണാ ​ജോ​ർ​ജ്​ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, സം​ഭ​വ​ത്തി​നു​ പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന്​ ആരോപിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it