Latest News

'ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം'; കലോല്‍സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി

ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; കലോല്‍സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി
X

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തൃശൂരിലെ വിവിധ വേദികളും കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. കലോല്‍സവം ചരിത്ര വിജയമാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

കലോല്‍സവത്തിനെത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'കലവറ നിറയ്ക്കല്‍' പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു.

മത്സരാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.വേദികള്‍ കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കുന്നതിനായി പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട സ്റ്റേജ് മാനേജര്‍മാര്‍ക്കുള്ള പരിശീലന പരിപാടി മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു.

Next Story

RELATED STORIES

Share it