കുതിരാന്‍ തുരങ്കം തുറന്നുകൊടുക്കുന്നതില്‍ ആശങ്കയില്ലെന്ന് മന്ത്രി കെ രാജന്
BY BRJ19 July 2021 4:26 AM GMT
X
BRJ19 July 2021 4:26 AM GMT
തൃശൂര്‍: കുതിരാനിലെ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് പറഞ്ഞു. കുതിരാനിലെ തുരങ്ക നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദര്‍ശനം നടത്തിയതായിരുന്നു മന്ത്രി. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, നിര്‍മാണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.തുരങ്കത്തിന്റെ പണികള്‍ വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ തുറന്നുകൊടുക്കലുമായി ബന്ധപ്പെട്ട് ദിവസവും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. തുരങ്കം തുറന്നു കൊടുത്താലും ഇത്തരം മോണിറ്ററിങ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT