Latest News

സെനറ്റ് യോ​ഗത്തിലെ ബഹളം; വിശദീകരണവുമായി മന്ത്രി ആര്‍ ബിന്ദു

സെനറ്റ് യോ​ഗത്തിലെ ബഹളം; വിശദീകരണവുമായി മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോ​ഗത്തിലെ ബഹളത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. യോ​ഗം ചേരാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് യോ​ഗം ചേർന്നതെന്നും ചാൻസിലറുടെ അഭാവത്തിലാണ് പ്രൊ വൈസ് ചാൻസിലർ അധ്യക്ഷയായതെന്നും മന്ത്രി വിശദീകരിച്ചു. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനായി ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റ് യോഗമാണ് അലങ്കോലമായത്. മന്ത്രി ആര്‍ ബിന്ദു യോഗത്തില്‍ പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തതിനെതിരെ വിസി രംഗത്തെത്തിയിരുന്നു. വി സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് ഇടത് അംഗം അവതരിപ്പിച്ച പ്രമേയം പാസായെന്ന് അറിയിക്കുകയും പിന്നാലെ യോഗം പിരിഞ്ഞതായും മന്ത്രി അറിയിച്ചു. എന്നാല്‍ പ്രമേയം പാസായില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും വ്യക്തമാക്കിയ വിസി, സെര്‍ച്ച് കമ്മിറ്റിയിലേക്ക് താന്‍ പേര് നല്‍കുമെന്നും അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it