കല്ലിടുന്നത് റവന്യൂ വകുപ്പ് അല്ല; കെ റെയില്‍ എംഡിയുടെ വാദം തള്ളി മന്ത്രി കെ രാജന്‍
കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പെന്ന കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍. കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോട്ടയം നട്ടാശ്ശേരിയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പോലിസ് സുരക്ഷയില്‍ പത്തിടത്താണ് കെ റെയിലിന്റെ അടയാള കല്ലിട്ടത്. കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. അതിനിടെ എറണാകുളം പിറവത്ത് കല്ലിടല്‍ നടന്നേക്കും എന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് സംഘടിച്ചു.
RELATED STORIES
വൈദ്യുതി മേഖലയിലെ സ്വകാര്യവല്ക്കരണം;പ്രതിഷേധങ്ങള്ക്കിടേ ബില്...
8 Aug 2022 6:59 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTഗസയില് വെടിനിര്ത്തല്
8 Aug 2022 6:39 AM GMTനിതീഷ് കുമാര് എന്ഡിഎ വിട്ട് കോണ്ഗ്രസില് ചേര്ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTദേശീയപാതയിലെ കുഴിയില് വീണ് അപകടം; മനഃപൂര്വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT