Latest News

ഖുത്തുബ് മിനാറിലെ ഖനനാനുമതി;ഹരജി ഇന്ന് പരിഗണിക്കും

ഖുത്തുബ് മിനാറിലെ ഖനനാനുമതി;ഹരജി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: ഖുത്തുബ് മിനാര്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഖനനം നടത്തണമെന്ന ഹരജി ഡല്‍ഹി സാകേത് കോടതി ഇന്ന് പരിഗണിക്കും.ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് ഖുത്തുബ് മിനാര്‍ നിര്‍മ്മിച്ചതെന്നാണ് ഹരജിയിലെ ആരോപണം.ഈ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തും, രൂപമാറ്റം വരുത്തിയുമാണ് ഖുത്തുബ് മിനാര്‍ മേഖലയിലെ ഖുവത്ത്ഉല്‍ഇസ്‌ലാം മസ്ജിദ് നിര്‍മിച്ചതെന്നാണ് ആരോപണം. അടിമ വംശത്തിലെ ഖുതുബ് ദിന്‍ ഐബക്കാണ് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും ഹരജിയില്‍ പറയുന്നു. കുത്തബ് മിനാര്‍ വിഷ്ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഗ്യാന്‍വാപി മസ്ജിനു സമാനമായ അവകാശവാദമാണ് ഖുത്തുബ് മിനാറിനുമുകളിലും സംഘപരിവാര സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഖുത്തുബ് മിനാറിനുളളില്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളുണ്ടെന്നും പ്രചാരണമുണ്ട്.ഖുത്തുബ് മിനാര്‍ നിര്‍മിച്ചത് വിക്രമാദിത്യനാണെന്ന വാദവുമായി മുന്‍ എഎസ്‌ഐ റീജിനല്‍ ഡയറക്ടര്‍ ധര്‍മവീര്‍ ശര്‍മയും രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it