Latest News

പാലിന് വില വര്‍ധിപ്പിക്കുമെന്ന് മില്‍മ

പാലിന് വില വര്‍ധിപ്പിക്കുമെന്ന് മില്‍മ
X

കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാലുമുതല്‍ അഞ്ചുരൂപ വരെ വര്‍ധിപ്പിക്കുമെന്ന് റിപോര്‍ട്ട്. ഉല്‍പാദന ചെലവ് കൂടുന്നതിനാല്‍ വില വര്‍ധിപ്പിക്കുമെന്ന് മില്‍മ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. സെപ്റ്റംബര്‍ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും എന്നാലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് അറുതിവരൂ എന്നും അവര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. 2022 ഡിസംബറിലാണ് മില്‍മ അവസാനമായി പാലിന് വില വര്‍ധിപ്പിച്ചത്.

Next Story

RELATED STORIES

Share it