Latest News

കൊറോണയ്ക്കിടയില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം

കൊറോണയ്ക്കിടയില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം
X

ന്യൂഡല്‍ഹി: ലഡാക്കിലെ വിവിധ സെക്ടറുകളില്‍ ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ അസ്വസ്ഥതകള്‍ പെരുകുന്നു. ചൈന 5,000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ നിയോഗിച്ചതായി റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇന്ത്യയും അതേ പ്രദേശത്തേക്ക് സൈന്യത്തെ അയച്ചു.

നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ട്രൂപ്പിന്റെ വലിയൊരു ടീമിനെ തന്നെ ചൈന നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് ഇന്ത്യ സൈന്യത്തെ വിന്യസിച്ചിളളിടത്തേക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന തരത്തിലാണ് ചൈന സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് ഇന്ത്യന്‍ ആര്‍മിയുടെ 81, 144 ബ്രിഗേഡുകളാണ് റോന്ത് ചുറ്റുന്നത്. ദൈലത്ത് ബെഗ് ഓല്‍ഡി പ്രദേശത്തും സമീപപ്രദേശത്തും ചൈനീസ് സൈന്യം എത്തുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സൈന്യത്തെ ഈ പ്രദേശത്ത്‌നിയോഗിച്ചതെന്നാണ് നല്‍കുന്ന വിശദീകരണം.

നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് പെന്‍ഗോങ് ത്സോ തടാകത്തിനരികില്‍ വലിയ വാഹനങ്ങളുടെ നീക്കം നടക്കുന്നതായി നേരത്തെ സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഈ പ്രദേശം ഇന്ത്യയുടെ കൈവശത്തിലാണെന്നും സൈന്യം അവകാശപ്പെടുന്നു.

നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ ഇന്ത്യ നേരത്തെതന്നെ എതിര്‍ത്തിരുന്നു. പക്ഷേ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തയ്യാറായില്ല. പ്രദേശത്ത് ഒരു പാലം പണിതുകൊണ്ടിരിക്കുന്നതായാണ് ആക്ഷേപം.

മറുഭാഗത്ത് ഇന്ത്യയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരേ ചൈനയും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it