Latest News

ശ്രീനഗറില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു; ഒരാള്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയും സായുധരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ റാന്‍ബിര്‍ഗറില്‍ ഇന്ന് രാവിലെ 8 മണിക്ക് തുടങ്ങിയ ഏറ്റുമുട്ടലിലാണ് ഒരു സായുധന്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുന്നതായി കശ്മീര്‍ സോണ്‍ പോലിസ് ചീഫ് പറഞ്ഞു. കൂടുതല്‍ പോലിസിനെയും സുരക്ഷാസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

മരിച്ചയാള്‍ ഏത് സംഘടനയില്‍ പെട്ട ആളാണെന്ന് അറിവായിട്ടില്ല.

Next Story

RELATED STORIES

Share it