Latest News

ഡല്‍ഹിയില്‍ നിന്ന് ബിഹാറില്‍ തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികളില്‍ നാലിലൊരാള്‍ക്ക് കൊവിഡ് 19

ഡല്‍ഹിയില്‍ നിന്ന് ബിഹാറില്‍ തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികളില്‍ നാലിലൊരാള്‍ക്ക് കൊവിഡ് 19
X

പാറ്റ്‌ന: ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികളില്‍ നാലിലൊന്നു പേര്‍ക്കും കൊവിഡ് ബാധയെന്ന് ഞെട്ടിക്കുന്ന കണക്കുകളുമായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം ശേഖരിച്ച 835 കുടിയേറ്റത്തൊഴിലാളികളുടെ സാംപിളുകളില്‍ 218 പേരും കൊവിഡ് പോസിറ്റീവ് ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് 26 ശതമാനം വരും. ദേശീയ ശരാശരി പോലും 7 ശതമാനമാണ്.

മെയ് 18 വരെ ബിഹാറിലെ കുടിയേറ്റത്തൊഴിലാളികള്‍ക്കിടയിലെ കൊവിഡ് 19 കണക്കുകള്‍ ഭേദപ്പെട്ട നിലയിലായിരുന്നു. 8,337 സാംപിളുകളില്‍ 8 ശതമാനം കേസുകളാണ് പോസിറ്റീവ് ആയിരുന്നത്. ആ സമയത്ത് ദേശീയ ശരാശരി 4ശതമാനമായിരുന്നു.

ഓരോ സംസ്ഥാനത്തുനിന്നും മടങ്ങിയ കുടിയേറ്റത്തൊഴിലാളികളിലെ കൊവിഡ് വ്യാപന നിരക്കും പുറപ്പെട്ട സംസ്ഥാനങ്ങളിലെ നിരക്കും ആനുപാതികമല്ലെന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്ന് ബിഹാറിലെത്തിയ 265 പേരില്‍ 33 പേര്‍ക്കാണ് കൊറോണ പോസിറ്റീവ് ആയത്. അതായത് 12 ശതമാനം. എന്നാല്‍ ബംഗാളിലെ കൊറോണ നിരക്ക് 3 ശതമാനമാണ്. ഹരിയാനയില്‍ നിന്ന് എത്തിയ 390 പേരില്‍ 36 പേര്‍ പോസിറ്റീവ് ആയി. 9 ശതമാനം. പക്ഷേ, ഹരിയാനയിലെ നിരക്ക് 1.16ശതമാനം മാത്രം.

പുതിയ കണ്ടെത്തല്‍ ബിഹാറിനെ മാത്രമല്ല, ഡല്‍ഹിയിലെ പൊതുജനാരോഗ്യത്തെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ഡല്‍ഹിയില്‍ രോഗലക്ഷണമില്ലാത്ത ധാരാളം കൊവിഡ് രോഗികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ ധാരാളം പിഴവ് വന്നിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്ന് ബിഹാറിലെത്തിയ കുടിയേറ്റത്തൊഴിലാളികളില്‍ 1,283 പേരില്‍ 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 11ശതമാനം. മഹാരാഷ്ട്രയില്‍ ഇത് 11.7ശതമാനമാണ്.

ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയവരില്‍ 2,045 പേരില്‍ രോഗികള്‍ 139. ശതമാനം 6.8. ഗുജറാത്തില്‍ ഇത് 7.9ശതമാനമായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്ന് വന്നവരില്‍ 704 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 21 പേര്‍ പോസിറ്റീവ് ആയി, 3 ശതമാനം. ഉത്തര്‍പ്രദേശില്‍ 2.5 ശതമാനം.

കേരളത്തില്‍ നിന്ന് പോയ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 219 പേരെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത്. ശതമാനക്കണക്കില്‍ ഇത് 1.8. കേരളത്തിലെ നിരക്ക് 1.33ശതമാനം.

Next Story

RELATED STORIES

Share it