Latest News

തൃശൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; കേസില്‍ 16 വയസ്സുകാരനെ ചോദ്യം ചെയ്തു

മൃതദേഹം മറവ് ചെയ്യുന്നതിന് കുട്ടി കൂട്ടുനിന്നതായി പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്.

തൃശൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; കേസില്‍ 16 വയസ്സുകാരനെ ചോദ്യം ചെയ്തു
X

തൃശൂര്‍: ചേര്‍പ്പിലെ അന്തര്‍ സംസ്ഥാന തൊഴിലാളിയായ മന്‍സൂര്‍ മാലിക്കിനെ ഭാര്യ തലയ്ക്കടിച്ച് കൊന്ന കേസില്‍ 16 വയസ്സുകാരനെ ചോദ്യം ചെയ്തു. മൃതദേഹം മറവ് ചെയ്യുന്നതിന് കുട്ടി കൂട്ടുനിന്നതായി പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ധീരുവിനൊപ്പം താമസിച്ചിരുന്നതാണ് ഈ 16 വയസ്സുകാരന്‍. കൊലപാതക വിവരം പോലിസ് അറിഞ്ഞ ശേഷം മന്‍സൂര്‍ മാലിക്കിന്റെ രണ്ട് മക്കളെയും 16 വയസ്സുകാരനെയും ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി കുട്ടിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയില്‍ തന്നെ കുട്ടിയെ തിരികെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

കഴിഞ്ഞ ഞായറാഴ്ചയാണ് ബംഗാള്‍ സ്വദേശിയായ മന്‍സൂര്‍ മാലിക്ക് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. സംഭവത്തില്‍ ഭാര്യ ബി വി രേഷ്മ, കാമുകന്‍ ധീരു എന്നിവരെ പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാമുകന്റെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം താമസസ്ഥലത്തുതന്നെ കുഴിച്ചുമൂടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പോലിസിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഇവരുടെ പെരുമാറ്റത്തിലെ അസ്വാഭാവിക കേസിന്റെ ചുരുളഴിക്കാന്‍ പോലിസിന് സഹായകമായി. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. മന്‍സൂറിന് മദ്യം നല്‍കിയതിന് ശേഷം ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. മൃതദേഹം ബാത്ത് റൂമില്‍ ഒളിപ്പിച്ചു. ഒരുദിവസത്തോളം ബാത്ത്‌റൂമില്‍ സുക്ഷിച്ചതിന് ശേഷം പിറ്റേന്ന് രാത്രിയാണ് മൃതദേഹം വീടിന് പിന്നില്‍ കുഴിയെടുത്ത് മൂടിയത്. പോലിസ് എത്തി മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it