Latest News

എംജി സർവകലാശാല കെെക്കൂലി കേസ്: പ്രതിയായ ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടതു സംഘടനയുടെ ഇടപെടലിനെ തുടർന്ന്

നിയമന മാനംദണ്ഡം മാറ്റം വരുത്തി എൽസിയടക്കമുള്ളവരെ നിയമിക്കാൻ ഇടതു സർവീസ് സംഘടനയായ എംപ്ലോയിസ് അസോസിയേഷൻ ആണ് ഇടപെട്ടത്.

എംജി സർവകലാശാല കെെക്കൂലി കേസ്: പ്രതിയായ ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടതു സംഘടനയുടെ ഇടപെടലിനെ തുടർന്ന്
X

കോട്ടയം: എംജി സർവകലാശാലയിൽ എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം രൂപ കെെക്കൂലി വാങ്ങിയതിന് കഴിഞ്ഞ ദിവസം പിടിയിലായ പ്രതി എൽസിയുടെ സ്ഥാനക്കയറ്റത്തിന് ഇടതു സംഘടന ഇടപെട്ടെന്ന് റിപോർട്ട്. നിയമന മാനംദണ്ഡം മാറ്റം വരുത്തി എൽസിയടക്കമുള്ളവരെ നിയമിക്കാൻ ഇടതു സർവീസ് സംഘടനയായ എംപ്ലോയിസ് അസോസിയേഷൻ ആണ് ഇടപെട്ടത്.

ഇതു സംബന്ധിച്ച് സർവകലാശാല വെെസ് ചാൻസിലർക്ക് ഇടതു സംഘടന നൽകിയ കത്ത് മാധ്യമങ്ങൾ പുറത്തുവിട്ടു. അതേസമയം, എൽസിക്കെതിരേ കൂടുതൽ അന്വേഷണം നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇവരുടെ വിദ്യാഭ്യാസ യോ​ഗ്യതകളെക്കുറിച്ച് അന്വേഷിക്കും. ഇന്നു ചേരുന്ന സിൻഡിക്കേറ്റ് യോ​ഗത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ തീരുമാനം ഉണ്ടായേക്കും.

കേസിൽ വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം. പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിനിയിൽ നിന്ന് ഒന്നരലക്ഷം രൂപ കെെക്കൂലിയായി വാങ്ങിയ പ്രതി എൽസിയെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ വിദ്യാർഥികളിൽ നിന്ന് ഇത്തരത്തിൽ ഇവർ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം വിജിലൻസ് അന്വേഷിക്കും. പരീക്ഷയിൽ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എൽസി വിദ്യാർഥിനിയിൽ നിന്ന് പണം ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് പറയുന്നത്.

മുൻപും ഇത്തരത്തിൽ ഇവർ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസിന് സംശയമുണ്ട്. മറ്റ് ജീവനക്കാർ ആരെങ്കിലും സമാനമായ രീതിയിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. അതേസമയം കൈക്കൂലി വാങ്ങിയ ജീവനക്കാരി ജോലിയിൽ കയറിയതിനെതിരെയും സ്ഥാനക്കയറ്റം ലഭിച്ചതിനെതിരെയും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. താൽക്കാലിക ജീവനക്കാരിയായി 2009-2010 കാലയളവിലാണ് ഇവർ ജോലിയിൽ കയറിയത്. പിന്നീട് 2012ൽ ജോലി സ്ഥിരപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it