Latest News

കുട്ടികള്‍ക്ക് എഐയുമായുള്ള ചാറ്റിന് നിയന്ത്രണം; വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ മെറ്റയുടെ പുതിയ തീരുമാനം

കുട്ടികള്‍ക്ക് എഐയുമായുള്ള ചാറ്റിന് നിയന്ത്രണം; വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ മെറ്റയുടെ പുതിയ തീരുമാനം
X

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് എഐ കഥാപാത്രങ്ങളുമായി ചാറ്റ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി മെറ്റ. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ എഐ ഉപയോഗിച്ച് സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് സംവദിക്കാനാകുന്ന 'എഐ സ്റ്റുഡിയോ' ഫീച്ചര്‍ ഇനി പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഭ്യമാകില്ലെന്ന് മെറ്റ അറിയിച്ചു.

എഐ കാരക്ടറുകള്‍ താത്കാലികമായി കുട്ടികള്‍ക്ക് ലഭ്യമാകില്ലെന്നും ആവശ്യമായ സുരക്ഷാ മാറ്റങ്ങള്‍ വരുത്തിയ ശേഷം വരും ദിവസങ്ങളില്‍ ഫീച്ചര്‍ പുനരാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, മെറ്റയുടെ എഐ അസിസ്റ്റന്റ് സേവനം തുടര്‍ന്നും ലഭ്യമാകും. എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ കുട്ടികളില്‍ മാനസികവും സാമൂഹികവുമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ, കാരക്ടര്‍ എഐ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ എഐ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

Next Story

RELATED STORIES

Share it