മേപ്പാടി മുണ്ടകൈയില്‍ ഉരുള്‍പൊട്ടല്‍; ചാലിയാറില്‍ വെള്ളം പൊങ്ങാന്‍ സാധ്യത
BY BRJ7 Aug 2020 5:02 AM GMT
X
BRJ7 Aug 2020 5:02 AM GMT
മേപ്പാടി: മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ചാലിയാല്‍ പുഴയില്‍ ജലനിരപ്പ് ഉയരാന്‍ ഇടയുണ്ടെന്ന് റിപോര്‍ട്ട്. ചാലിയാറിന് ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഇന്ന് പുലര്‍ച്ചെയാണ് മേപ്പാടിയില്‍ ഉരുള്‍ പൊട്ടിയത്. ഇവിടെ നിന്നുള്ള വെള്ളം ചാലിയാറില്‍ എത്താന്‍ ഏകദേശം മൂന്നു മണിക്കൂര്‍ എടുക്കും. അതുകൊണ്ടുതന്നെ ഇനി വരുന്ന മണിക്കൂറുകള്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിലമ്പൂര്‍ ഫയര്‍ ഓഫിസര്‍ വോയസ് മെസേജിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി അതി തീവ്ര മഴയാണ് മേപ്പാടി പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്തു നിന്നും ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMTകൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന്...
30 April 2024 6:29 AM GMTയുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍...
30 April 2024 5:52 AM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMT'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി...
30 April 2024 5:38 AM GMT