Latest News

സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

തൃശൂര്‍: വോട്ടുതട്ടിപ്പിലെ പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിപിന്‍ വില്‍സനാണ് അറസ്റ്റിലായത്. ജനാധിപത്യ വോട്ടവകാശത്തെ സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് ചേറൂറിലെ എംപി ഓഫിസിലേക്കാണ് സിപിഎം ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചേറൂര്‍ പള്ളിമൂല സെന്ററില്‍ നിന്നു പ്രകടനമായാണു പ്രവര്‍ത്തകര്‍ എത്തിയത്.

ഓഫിസ് പരിസരത്ത് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് പോലിസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. തുടര്‍ന്നു സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ച് നടത്തി. പഴയ നടക്കാവിലെ ബിജെപിയുടെ മുന്‍ ജില്ലാ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് എംജി റോഡരികിലെ മനത്ത് ലെയ്‌നില്‍ പോലിസ് തടഞ്ഞു. പിന്നാലെ പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മാര്‍ച്ചിനെതിരെ സിപിഎം പ്രവര്‍ത്തകരും കൂട്ടത്തോടെ സംഘടിച്ചെത്തി. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ച് മുഖാമുഖം നിന്നു. സംഘര്‍ഷത്തിലും കല്ലേറിലും ബിജെപി സിറ്റി ജനറല്‍ സെക്രട്ടറി പി കെ ബാബു, പ്രവര്‍ത്തകരായ അജിത് മൂത്തേരി, പ്രദീപ് മുക്കാട്ടുകര എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ 50 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it