Latest News

സിദ്ധീക് കാപ്പന്റെ മോചനം: ഭാര്യ റൈഹാനത്ത് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റൈഹാനത്ത് മുഖ്യമന്ത്രിയെയും മറ്റു നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു

സിദ്ധീക് കാപ്പന്റെ മോചനം: ഭാര്യ റൈഹാനത്ത് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി
X

തിരുവനന്തപുരം: വിചാരണകൂടാതെ ഒരു വര്‍ഷമായി യുപി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഭാര്യ റൈഹാനത്ത്, മകന്‍ മുസ്സമ്മില്‍ എന്നിവരാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.

മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റൈഹാനത്ത് മുഖ്യമന്ത്രിയെയും മറ്റു നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു. ഉച്ചയക്ക് മൂന്നിന് ഈ വിഷയത്തില്‍ റൈഹാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it