Latest News

കശ്മീരിലെ ഏക എഎപി എംഎല്‍എ പിഎസ്എ നിയമപ്രകാരം അറസ്റ്റില്‍

കശ്മീരിലെ ഏക എഎപി എംഎല്‍എ പിഎസ്എ നിയമപ്രകാരം അറസ്റ്റില്‍
X

ശ്രീനഗര്‍: കശ്മീരിലെ ഏക എഎപി എംഎല്‍എയെ പൊതുസുരക്ഷാ നിയമപ്രകാരം(പിഎസ്എ) പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഡിസ്ട്രിക്റ്റ് കമ്മീഷണറോട് തട്ടിക്കയറിയതിനാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദോദ എംഎല്‍എയായ മെഹ്‌റാജ് മാലിക്കാണ് അറസ്റ്റിലായത്. ഒരാളെ കുറ്റം ചുമത്താതെ തന്നെ രണ്ടുവര്‍ഷം തടവില്‍ വയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണ് പൊതുസുരക്ഷാ നിയമപ്രകാരം. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് മെഹ്‌റാജ് മാലിക് പരാജയപ്പെടുത്തിയിരുന്നത്. കശ്മീരിലെ എഎപിയുടെ ഏക എംഎല്‍എയായി ഇതോടെ അദ്ദേഹം മാറി. കശ്മീരില്‍ ''തീവ്രവാദത്തെ'' നേരിടാന്‍ എന്ന പേരില്‍ കൊണ്ടുവന്ന നിയമം സാധാരണ സംഭവങ്ങള്‍ക്കും ബാധകമാക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it