Latest News

മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
X

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള പോക്‌സോ കോടതി തള്ളിയത്. പ്രതികളെല്ലാവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഇന്ന് പോലിസിന് മുന്നില്‍ കീഴടങ്ങുമെന്നാണ് വിവരം.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അരുണിന്റെ നേതൃത്വത്തിലുളള 16 അംഗ സംഘം മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തിലെ മൂന്ന് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമം സീനിയര്‍ റിപോര്‍ട്ടര്‍ പി ഷംസുദ്ദീനും മര്‍ദ്ദനമേറ്റിരുന്നു. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങിപ്പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it