വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്: തീരുമാനം ഇന്ന്
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
BY NAKN20 Nov 2020 4:39 AM GMT

X
NAKN20 Nov 2020 4:39 AM GMT
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാനുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് ഉത്തരവിടും. ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട ഡോക്ടര്‍മാരുടെയും പരിശോധന വിഷയങ്ങളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും കസ്റ്റഡി അപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനം എടുക്കുക. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ സംഘത്തിലുണ്ടാകും. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
കുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTവിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത്...
15 Aug 2022 3:36 PM GMTകൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMTയുപിയില്‍ ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ഥിനി നിര്‍ബന്ധിത...
15 Aug 2022 2:33 PM GMT