Latest News

സിപിഎം-ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥ്യം വഹിച്ചു: ശ്രീ എം

ആര്‍എസ്എസ് ദേശീയവാദ പ്രസ്ഥാനമെന്ന് ശ്രീ എം

സിപിഎം-ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥ്യം വഹിച്ചു: ശ്രീ എം
X

തിരുവനന്തപുരം: സിപിഎം-ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയ്ക്ക് മധ്യസ്ഥ്യം വഹിച്ചിട്ടുണ്ടെന്ന് വിവാദ യോഗഗുരു മുംതാസ് അലി എന്ന ശ്രീ എം.

ഡല്‍ഹില്‍ വച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിനെ കണ്ട് സിപിഎമ്മുമായുള്ള ചര്‍ച്ചയ്ക്ക് അനുമതി വാങ്ങിയിരുന്നു. അതിന് ശേഷം മോഹന്‍ ഭഗവത് പങ്കെടുക്കേണ്ട ആളുകളുടെ പട്ടികയും കൈമാറി. ഇത് പ്രകാരമാണ് തിരുവനന്തപുരത്ത് പിണറായി വിജയന്റെ അന്നത്തെ താമസ സ്ഥലമായ എകെജി സെന്ററില്‍ പോയി ചര്‍ച്ചയ്ക്കു വഴി തുറന്നതെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

മോഹന്‍ ഭഗവതില്‍ നിന്നാണ് ആദ്യം അനുമതി വാങ്ങിയത്. അവിടന്ന് പച്ചക്കൊടി കാട്ടിയാലേ ഇവിടെ ചര്‍ച്ച നടക്കുകയുള്ളൂ എന്നതുകൊണ്ടാണ് അദ്ദേഹത്തെ ആദ്യം കണ്ടതെന്നും എം പറഞ്ഞു.

തിരുവനന്തപുരത്ത് വച്ച് സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായും ചര്‍ച്ച ചെയ്തു. പിന്നീട് കണ്ണൂര് വച്ച്് സിപിഎം ജില്ലാസെക്രട്ടറി പി ജയരാജനെയും കണ്ടു. സിപിഎമ്മിന്റെ ജില്ലാ നേതൃത്വം ശക്തമാണെന്നും അതുകൊണ്ടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്നില്ല.

ചര്‍ച്ചയ്ക്കിടെ കുഴപ്പങ്ങളുണ്ടായെങ്കിലും പിണറായി വിജയന്‍ കൂളായാണ് ഇരുന്നത്. പ്രശ്‌നമുണ്ടായപ്പോഴൊക്കെയും ഇടപെട്ടിരുന്നു. പഴയ കാര്യങ്ങള്‍ പറഞ്ഞ് വിഴുപ്പലക്കുന്നതില്‍ കാര്യമില്ലെന്നും, ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് തീരുമാനിക്കണമെന്നും താന്‍ പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ മിടുക്കനായ നേതാവാണ്. ആര്‍എസ്എസ് ദേശീയവാദ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയാണ് തന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇ്ത് തുടരും. യോഗാ സെന്ററിനായി തിരുവനന്തപുരം ചെറുവയ്ക്കലില്‍ ലഭിച്ച ഭൂമി വേണ്ടെന്ന് വയ്ക്കില്ലെന്നും ശ്രീ എം പറഞ്ഞു.

Next Story

RELATED STORIES

Share it