Latest News

'അധ്യാപകര്‍ പട്ടികളുടെ കണക്കെടുക്കണമെന്ന നിര്‍ദേശം'; ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

അധ്യാപകര്‍ പട്ടികളുടെ കണക്കെടുക്കണമെന്ന നിര്‍ദേശം; ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും ഇനി തെരുവ് നായ്ക്കളുടെ കണക്കെടുക്കണമെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. ആം ആദ്മി പാര്‍ട്ടി (എഎപി) നടത്തിയ ഗൂഢാലോചനയാണിതെന്നാണ് ബിജെപിയുടെ വാദം.

ഒരു ദിവസം മുമ്പ്, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ തെരുവുകളിലെ തെരുവ് നായ്ക്കളെ എണ്ണമടുക്കണമെന്ന് റിപോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചെന്നും ആരോപണമുണ്ട്. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു. തെരുവ് നായ്ക്കളെ എണ്ണുന്നത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നെും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it