Latest News

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണം: കെഎന്‍ഇഎഫ്

റിപ്പോര്‍ട്ടിങിന്റെ പേരില്‍ അറസ്റ്റിലായവരെ മോചിപ്പിക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്യണം.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണം: കെഎന്‍ഇഎഫ്
X

കൊച്ചി: മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സമൂഹത്തിന്റെ ശബ്ദമായിക്കണ്ട് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കേന്ദ്ര ഭരണകൂടം തയാറാകണമെന്ന് കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിങിന്റെ പേരില്‍ അറസ്റ്റിലായവരെ മോചിപ്പിക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്യണം. എറണാകുളം അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സംസ്ഥാന സമ്മേളനം കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ട്രേഡ് യൂനിയനുകള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കപ്പുറം തൊഴിലാളികള്‍ ഒന്നിച്ചു നില്‍ക്കണം. പത്രമാധ്യമ മേഖലയിലെ ഏക സംഘടന എന്ന നിലയില്‍ കെഎന്‍ഇഎഫ് ട്രേഡ് യൂനിയനുകള്‍ക്ക് മാതൃകയാണെന്നും മേയര്‍ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകള്‍ അതിവേഗം പത്രസ്ഥാപനങ്ങളില്‍ എത്തുമ്പോള്‍ അതില്‍ പ്രാവീണ്യം നേടുവാന്‍ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വേജ് ബോര്‍ഡ് നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് എം സി ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, എഐടിയുസി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി, ബിജെപി മധ്യമേഖലാ സെകട്ടറി സി ജി രാജഗോപാല്‍, എഐഎന്‍ഇഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ്, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് പി ദിനകരന്‍, മേഖലാ പ്രസിഡന്റ് കെ എന്‍ ലതാനാഥന്‍, എഐഎന്‍ഇഎഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗോപന്‍ നമ്പാട്ട്, കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി മോഹനന്‍ എ അജിത്കുമാര്‍, എം ടി വിനോദ്കുമാര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം ഫൈറൂസ് കണക്കും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം കെ കെ സോമനും അനുശോചന പ്രമേയം ആര്‍ ബിജുവും, പ്രമേയങ്ങള്‍ പി അനില്‍കുമാറും അവതരിപ്പിച്ചു. സമാപന സമ്മേളനം ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.

Next Story

RELATED STORIES

Share it