Latest News

പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ മൂന്നുഘട്ടങ്ങളായി നടപ്പാക്കുന്നു

പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ മൂന്നുഘട്ടങ്ങളായി നടപ്പാക്കുന്നു
X

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ മൂന്ന് ഘട്ടങ്ങളായി നടപ്പാക്കാനാവുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. റിയാബിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ബാങ്കുകള്‍/മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ മേധാവികളുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പ്ലാന്‍ തയാറായി.

ഫിനാന്‍ഷ്യല്‍ ടെക്‌നിക്കല്‍ മാനേജ്‌മെന്റിലെ വിദഗ്ധ സമിതി ഡ്രാഫ്റ്റ്‌സ് മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് പരിശോധ നടത്തിയതിനൊപ്പം ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് കൂടിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ, ഇടത്തരം, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്ന് കാലയളവുകളിലായാണ് ഇതു നടപ്പാക്കുന്നത്. ഈ മൂന്ന് ഘട്ടങ്ങളിലായി 405 പദ്ധതികള്‍ (41 പൊതുമേഖലാ സ്ഥാപനങ്ങളില്‍) അവതരിപ്പിക്കും. ഇവ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുവാനാണ് മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it