ബംഗ്ലാദേശില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; നൂറുകണക്കിനു കുടുംബങ്ങള്‍ ഭവനരഹിതരായി

ധക്ക: ബംഗ്ലാദൈശിലെ നയാപാറ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ തീപിടിത്തം. നൂറുകണക്കിനു കുടുംബങ്ങള്‍ ഭവനരഹിതരായി. ബംഗ്ലാദേശിലെ വലിയ അഭയാര്ത്ഥിക്യമ്പുകളിലൊന്നായ കോക്സ് ബസാറിലാണ് സംഭവം.
ഏകദേശം 500ഓളം താല്‍ക്കാലിക വീടുകളാണ് കത്തി നശിച്ചത്. അതേസമയം ആര്‍ക്കും പരിക്കേറ്റതായ റിപോര്ട്ടില്ലെന്ന് ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീ കണ്ടെത്തിയതെന്ന് അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥന് മുഹമ്മദ് ഷംസുദ് ദൗസ പറഞ്ഞു.
രണ്ട് മണിക്കൂറിനുശേഷം തീ അണച്ചു. 500 കുടിലുകള്‍ അഗ്നിക്കിരയായി- അദ്ദേഹം പറഞ്ഞു.
അതേസമയം ആയിരക്കണക്കിന് അഭയര്‍ത്ഥികളെ ബാധിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
കഴിഞ്ഞ മെയ് മാസത്തിലും ഇതുപോലെ ഒരു തീപിടിത്തം റിപോര്‍ട്ട് ചെയ്തിരുന്നു. അന്ന് 400 താല്‍ക്കാലിക കുടിലുകളാണ് കത്തിനശിച്ചത്.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT