Latest News

മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം; 6 പേർ മരിച്ചു, 59 പേർക്ക് പരിക്ക്

ഉ​​ഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം; 6 പേർ മരിച്ചു, 59 പേർക്ക് പരിക്ക്
X

ഭോപ്പാൽ: മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. ഉ​​ഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രം​ഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it