കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു, പിന്നിൽ മറ്റൊരു ലോറിയിടിച്ചു; തൃശൂരിൽ വൻ അപകടം
BY SLV9 Feb 2024 9:12 AM GMT
X
SLV9 Feb 2024 9:12 AM GMT
തൃശൂർ: കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി - ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ നാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശവും പിൻവശവും തകർന്ന നിലയിലാണ്.
Next Story
RELATED STORIES
ആലപ്പുഴയില് വയോധികയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ; ദമ്പതിമാർ ഒളിവിൽ
10 Sep 2024 2:14 PM GMTചേര്ത്തലയില് നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു; മാതാവും...
2 Sep 2024 2:17 PM GMTകലാപാഹ്വാനക്കേസ് നിലനില്ക്കില്ലെന്ന് കോടതി; പോപുലര് ഫ്രണ്ട് മുന്...
26 July 2024 2:41 PM GMTപിഎസ് സി അംഗങ്ങളുടെ നിയമനം സുതാര്യം; പണം വാങ്ങി നിയമിക്കുന്ന രീതി...
8 July 2024 12:41 PM GMTപഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി...
4 July 2024 4:20 PM GMTഎസ് ഡിപിഐ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
4 July 2024 4:14 PM GMT