Latest News

മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മ കൊല്ലപ്പെട്ടു
X

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ആന്ധ്രാപ്രദേശില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് മാധ്വി കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, മാധ്വി ഹിദ്മ എന്ന സന്തോഷും ഭാര്യയും മറ്റ് നാല് പേരും ഛത്തീസ്ഗഡില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ, അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനത്തില്‍ വച്ച് സുരക്ഷാസേന വളയുകയായിരുന്നു.

ആന്ധ്രാപ്രദേശ്-ഛത്തീസ്ഗഢ്-ഒഡീഷ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സംഘം സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നക്‌സല്‍ വിരുദ്ധ ഗ്രേഹൗണ്ട്‌സും ലോക്കല്‍ പോലിസും തിങ്കളാഴ്ച രാത്രി ആരംഭിച്ച കോമ്പിങ് ഓപ്പറേഷനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ വെടിവയ്പ്പ് നടന്നത്. അതിര്‍ത്തി വനങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ഈ സംഘം എന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it