Latest News

ഉജ്ജൈയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപ്പിടിത്തം; 14 പുരോഹിതർക്ക് പൊള്ളലേറ്റു

ഉജ്ജൈയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപ്പിടിത്തം; 14 പുരോഹിതർക്ക് പൊള്ളലേറ്റു
X


ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍തീപ്പിടിത്തത്തില്‍ പതിന്നാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന 'ഭസ്മ ആരതി'ക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീപടര്‍ന്നതെന്ന് ഉജ്ജൈനി ജില്ലാകലക്ടര്‍ നീരജ് കുമാര്‍ സിങ് അറിയിച്ചു. പതിന്നാല് പുരോഹിതര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവര്‍ ജില്ലാആശുപത്രിയിലും ഇന്‍ഡോറിലെ ആശുപത്രിയിലുമായി ചികിത്സ തേടിയിട്ടുള്ളതായും മജിസ്ര്ടേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാകലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചാത്ത് സിഇഒ മൃണാല്‍ മീണ, അഡീഷണല്‍ കലക്ടര്‍ അനുകൂല്‍ ജയിന്‍ എന്നിവര്‍ ചേര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.

കര്‍പ്പൂരം കത്തിക്കൊണ്ടിരുന്ന പൂജാതാലിയില്‍ (പൂജാദ്രവ്യങ്ങള്‍ വെക്കുന്ന താലം) പൂജയ്ക്കുപയോഗിക്കുന്ന വര്‍ണപ്പൊടി വീണതോടെയാണ് തീപ്പിടിച്ചത്. താമസിയാതെ പൊടി വീണുകിടന്ന നിലത്തേക്കും തീ പടര്‍ന്നു. സിസിടിവി ക്യാമറകളില്‍ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്.സംസ്ഥാനമുഖ്യമന്ത്രി മോഹന്‍ യാദവ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചതായും പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായവും പ്രാദേശികഭരണകൂടം ലഭ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.







Next Story

RELATED STORIES

Share it