Latest News

പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ കടലാക്രമണം രൂക്ഷം: നിരവധി മീന്‍ ചാപ്പകള്‍ തകര്‍ന്നു

പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ കടലാക്രമണം രൂക്ഷം: നിരവധി മീന്‍ ചാപ്പകള്‍ തകര്‍ന്നു
X

പരപ്പനങ്ങാടി: ചാപ്പപ്പടിയില്‍ കടലാക്രമണത്തില്‍ നിരവധി മീന്‍ ചാപ്പകള്‍ പൂര്‍ണമായും ഭാഗികമായുംതകര്‍ന്നു. ചാപ്പപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍ സംരക്ഷണ ഭിത്തിയിലേക്കും ടിപ്പു സുല്‍ത്താന്‍ റോഡിന്റെ സംരക്ഷണ ഭിത്തിയിലേയ്ക്കും മീന്‍ ചാപ്പകളിലേക്കും കടല്‍ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശകതമായ കാറ്റിലും മഴയിലുമാണ് കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായത്. ചാപ്പപ്പടിയില്‍ പത്തോളം കമ്പനികളുടെ മീന്‍ചാപ്പകള്‍ പൂര്‍ണമായും കടലെടുത്തു. അത്രതന്നെ ചാപ്പകള്‍ ഭാഗികമായി തകര്‍ന്നു.

പലചാപ്പകളും ഏതു സമയവും കടലെടുക്കുന്ന അവസ്ഥയിലാണ്. പല സ്ഥലങ്ങളിലും കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. ഭിത്തിയില്ലാത്തിടങ്ങളിലാണ്നാശനഷ്ടങ്ങള്‍ കൂടുതല്‍. കടലാക്രമണ പ്രതിരോധചിറയായ പുലിമുട്ടില്ലാത്തതിനാലാണ് പല ഭാഗത്തും കടല്‍ ശക്തമായി കരയിലേക്കിടിക്കുന്നത്.

പുലിമുട്ട് നിര്‍മിക്കണമെന്ന് പി കെ അബ്ദുറബ്ബ് എം.എല്‍.എ കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കടലാക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചമത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരസഹായം നല്‍കണമെന്നും കടല്‍ഭിത്തിയില്ലാത്തിടങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it