മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊന്നു

പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നു. പുളിഞ്ചോട് സ്വദേശി മണികണ്ഠന്റെ നായയെയാണ് തിങ്കളാഴ്ച രാത്രിയില്‍ പുലി പിടിച്ചത്. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോള്‍ നായയെ ഉപേക്ഷിച്ച് പുലി ഓടിമറഞ്ഞെന്ന് വീട്ടുകാര്‍ പറഞ്ഞു. നായയെ ആക്രമിച്ച രീതിയും കാല്‍പ്പാടുകളും പരിശോധിച്ച് പുലിയുടെ സാന്നിധ്യം വനപാലകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പ് കോട്ടോപ്പാടത്ത് കോഴിക്കൂട്ടിലെ കമ്പിയില്‍ കാല്‍ കുരുങ്ങിയ ആണ്‍പുലി ചത്തിരുന്നു. ഇരുപത് ദിവസം മുമ്പപാണ് തത്തേങ്ങലത്ത് രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പുലികളെ യാത്രക്കാര്‍ കണ്ടത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കുടുങ്ങിയിട്ടില്ല. കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം കൃത്യമായി മനസ്സിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT