Latest News

മണിപ്പൂരില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്

മണിപ്പൂരില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
X

ഇംഫാല്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മണിപ്പൂരില്‍ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,390ആയി.

ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കനുസരിച്ച് 656 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. ഇതുവരെ 734 പേരുടെ രോഗം ഭേദമായി. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായിരുന്നു മണിപ്പൂര്‍.

ഇന്ത്യയില്‍ ഇതുവരെ 6,97,413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 24,248 എണ്ണവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് റിപോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് 2,53,287 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 4,24,432 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19,693 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നുമാത്രം 425 പുതിയ മരണങ്ങങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ വര്‍ധന. കൊവിഡ് 19 ബാധിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ ഞായറാഴ്ച തന്നെ രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്നിരുന്നു. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും ഇന്ത്യയെക്കാള്‍ മുന്നിലാണ്.

Next Story

RELATED STORIES

Share it