Latest News

മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സനല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു

മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സനല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു
X

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സനല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരിലാണ് അപകടമുണ്ടായത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

കാറിന്റെ പിന്‍സീറ്റില്‍ രാഹുലിരുന്ന ഭാഗത്താണ് വാഹനമിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുലിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു.

Next Story

RELATED STORIES

Share it