Latest News

മംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവ് അന്തരിച്ചു

മംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവ് അന്തരിച്ചു
X

മംഗളൂരു: മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവ് കെ എം ശരീഫ്(85) അന്തരിച്ചു. അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ നിര്‍ണായകമായ പങ്കുവഹിച്ച കെ എം ശരീഫ് സന്‍മാര്‍ഗ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്നു. ശാന്തി എഡുക്കേഷണല്‍ ട്രസ്റ്റിന്റെയും സ്ഥാപക പ്രസിഡന്റായിരുന്നു. ഭാര്യയും അഞ്ചു മക്കളുമുണ്ട്. ഖബറടക്കം നാളെ രാവിലെ പത്തിന് സീനത്ത് ബക്ഷ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it