എന്താണ് വെടിവയ്പില്‍ ഒരാള്‍ പോലും മരിച്ചുവീഴാത്തത്? വെടിവച്ചുകൊല്ലാന്‍ ആക്രോശിച്ച ഇന്‍സ്‌പെക്ടര്‍ ശാന്താറാം കുണ്ടാറിനെതിരേ കേസെടുത്തു
ഹനീഫ കതിപല്ല നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.

മംഗളൂരു: മംഗളൂരുവില്‍ പ്രക്ഷോഭകരോട് മോശമായി പെരുമാറുകയും അവരെ വെടിവീഴ്ത്താന്‍ ആവശ്യപ്പെടുകയും ചെയ്ത പോലിസ് ഇന്‍സ്‌പെക്ടര്‍ ശാന്താറാം കുണ്ടാറിനെതിരേ പോലിസ് കേസെടുത്തു. വെടിവെപ്പില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും അവര്‍ വെടിയുണ്ടകള്‍ നഷ്ടപ്പെടുത്തുകയാണെന്നും കീഴ് ജീവനക്കാരെ ശകാരിച്ച ഇന്‍സ്‌പെക്ടര്‍ ശാന്താറാം കുണ്ടാറിനെതിരേയാണ് പോലിസ് കേസെടുത്തത്. കുണ്ടാര്‍ കദ്രി പോലിസ് സ്‌റ്റേഷനിലെ തന്റെ കീഴ്ജീവനക്കാരെ വെടിവച്ചുകൊല്ലാത്തതിന് ശകാരിക്കുകയും കളിയാക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഹനീഫ കതിപല്ല നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഡിസംബര്‍ 19 ന് ബുണ്ടര്‍ മസ്ജിദിന് സമീപമാണ് പൗരത്വഭേഗതി വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ നടന്ന പോലിസ് നടപടി സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിനിടയിലാണ് വെടിവച്ചു കൊല്ലാത്തതിന്റെ പേരില്‍ കുണ്ടാര്‍ തന്റെ സഹപ്രവര്‍ത്തകരെ പരഹസിച്ചത്.
RELATED STORIES
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMT