Latest News

മംഗളൂരുവില്‍ കനത്ത മഴയും കുന്നിടിച്ചിലും; നാലു മരണം

മംഗളൂരുവില്‍ കനത്ത മഴയും കുന്നിടിച്ചിലും; നാലു മരണം
X

മംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് കുന്നിടിഞ്ഞു നാലുപേര്‍ മരിച്ചു. ദക്ഷിണ കന്നഡ മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യന്‍ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കാലിനു ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകന്‍ സീതാറാം പൂജാരിയും ചികിത്സയിലാണ്. ഇന്നലെ രാത്രി ദെര്‍ലക്കട്ടെയ്ക്കടുത്ത് ബെല്‍മ, കനകരയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്തു വയസ്സുകാരി മരിച്ചു. നൗഷാദിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ്, വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ മേല്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോട്ടബെങ്കരെയ്ക്ക് സമീപം മീന്‍ പിടിക്കാനിറങ്ങിയ രണ്ടുപേരെ വള്ളം മറിഞ്ഞ് കാണാതായി. യശ്വന്ത്, കമലാക്ഷ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചിത്രം: ഫാത്വിമ

Next Story

RELATED STORIES

Share it