മംഗളൂരു ബോംബ്: വ്യാജ ഫോട്ടോക്ക് എതിരേ പരാതി

ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് ലോബോ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനൊപ്പം ആര്‍എസ്എസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ആദിത്യ റാവു എന്ന പേരില്‍ പ്രചരിച്ചിരുന്നത്.

മംഗളൂരു ബോംബ്: വ്യാജ ഫോട്ടോക്ക് എതിരേ പരാതി

മംഗളൂരു:മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവം ഏറ്റെടുത്ത് ആദിത്യ റാവു ഡിജിപി മുമ്പാകെ ഹാജരായ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോക്കെതിരേ ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് ലോബോ പുത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇദ്ദേഹം മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനൊപ്പം ആര്‍എസ്എസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ആദിത്യ റാവു എന്ന പേരില്‍ പ്രചരിച്ചിരുന്നത്. കര്‍ണാടകയിലും തുടര്‍ന്ന് കേരളത്തിലും ഇത് പ്രചരിച്ചിരുന്നു.
RELATED STORIES

Share it
Top