ബിജെപിക്ക് കിട്ടുന്ന വോട്ടനുസരിച്ച് ഗ്രാമങ്ങളെ തരംതിരിക്കും: മനേകാ ഗാന്ധി

ബിജെപിക്ക് കിട്ടുന്ന വോട്ടനുസരിച്ച് ഗ്രാമങ്ങളെ തരംതിരിക്കും: മനേകാ ഗാന്ധി

സുല്‍ത്താന്‍പൂര്‍: തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിക്കുമെന്ന് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായി മനേകാ ഗാന്ധി. ബി.ജെ.പിയ്ക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രമങ്ങളില്‍ എ കാറ്റഗറിയായും 60 ശതമാനം വോട്ട് കിട്ടുന്നവരെ ബി കാറ്റഗറിയായും 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി കാറ്റഗറിയായും കണക്കാക്കുമെന്നും മനേകാ ഗാന്ധി സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

പിലിഭട്ടില്‍ ഈ സംവാധാനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചെതെന്നും ആവര്‍ പറഞ്ഞു.മകന്‍ വരുണ്‍ ഗാന്ധി മല്‍സരിച്ചിരുന്ന സുല്‍ത്താന്‍പുരിലാണ് ഇത്തവണ മേനകാ ഗാന്ധി മല്‍സരിക്കുന്നത്. മുസ്‌ലിങ്ങള്‍ തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

RELATED STORIES

Share it
Top