Latest News

മാനസ കൊലപാതകം; രഖിലിന്റെ സുഹൃത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

മാനസ കൊലപാതകം; രഖിലിന്റെ സുഹൃത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
X

കോഴിക്കോട്: മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി രഖിലിന്റെ സുഹൃത്ത് ആദിത്യനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലിസ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. രഖിലിനൊപ്പം നടത്തിയ ബിഹാര്‍ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.


നിലവില്‍ പിടിയിലായ പ്രതികളെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരുടെ സാന്നിധ്യത്തിലായിരിക്കും ആദിത്യനെ ചോദ്യം ചെയ്യുക. രഖിലുമൊത്ത് ആദിത്യന്‍ ബീഹാര്‍ യാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രഖിലിന് തോക്ക് സംഘടിപ്പിച്ച് നല്‍കി, പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


പ്രതികളുടെ ഫോണില്‍ നിന്നാണ് പൊലീസിന് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. ടാക്‌സി െ്രെഡവറായ മനേഷ് കുമാറാണ് പരിശീലനം നല്‍കിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.




Next Story

RELATED STORIES

Share it