Latest News

ഡല്‍ഹി വിമാനത്താവളത്തിലെ ലഗേജില്‍ മനുഷ്യന്റെ അസ്ഥികൂടം

ഡല്‍ഹി വിമാനത്താവളത്തിലെ ലഗേജില്‍ മനുഷ്യന്റെ അസ്ഥികൂടം
X

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ഒരു ലഗേജിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കാനിരിക്കെ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ടെര്‍മിനല്‍ മൂന്ന് മേഖലയിലാണ് സംഭവം

പ്രാഥമിക അന്വേഷണത്തില്‍, കണ്ടെത്തിയ അസ്ഥികൂടം അക്കാദമിക് ആവശ്യങ്ങള്‍ക്കായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പരിശീലനത്തിനും പഠനത്തിനുമായി ഉപയോഗിക്കുന്ന ഡെമോണ്‍സ്‌ട്രേഷന്‍ മോഡലാണെന്ന് വ്യക്തമായി. തുടര്‍ പരിശോധനകള്‍ക്ക് ശേഷം സുരക്ഷാ ഭീഷണി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം നിയന്ത്രണവിധേയമായതോടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടര്‍ന്നു.

Next Story

RELATED STORIES

Share it