Latest News

പരപ്പനങ്ങാടിയില്‍ വാറ്റുചാരായവുമായി ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടിയില്‍ വാറ്റുചാരായവുമായി ഒരാള്‍ പിടിയില്‍
X

പരപ്പനങ്ങാടി: ആവശ്യക്കാര്‍ക്ക് സാധനങ്ങളുമായി സ്ഥലത്ത് എത്തി ചാരായം വാറ്റി നല്‍കുന്നയാള്‍ പോലീസ് പിടിയിലായി. ഇയാളുടെ താമസസ്ഥലത്ത് നിന്നും വാറ്റ് ഉപകരണങ്ങളും വില്‍പനയ്ക്കായി തയ്യാറാക്കിയ രണ്ട് ലിറ്ററോളം ചാരായവും പിടിച്ചെടുത്തു. പരപ്പനങ്ങാടി കൊടക്കാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയും ആയ പടയപ്പ സുരേഷ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പൂവത്തു തൊടി വീട്ടില്‍ സുരേഷ് ( 39 )ആണ് പോലീസ് സംഘത്തിന്റെ പിടിയില്‍ ആയത്. ഇയാള്‍ നിര്‍മിക്കുന്ന മദ്യം സേവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലഹരി ലഭിക്കുന്നതു മൂലം നാട്ടുക്കാര്‍ നല്‍കിയ പേരാണ് പടയപ്പ.

നേരത്തെ വെല്‍ഡിങ്ങ് വര്‍ക്ക്‌ഷോപ്പുകളില്‍ ജോലിക്കായി പോയിട്ടുള്ള ഇയാള്‍ ആ പ്രാവീണ്യത്തില്‍ സ്വന്തമായി നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യാജചാരായം നിര്‍മിച്ചിരുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആയിരത്തി എണ്ണൂറ് രൂപയ്ക്കായിരുന്നു ഇയാള്‍ ഒരു ലിറ്റര്‍ കള്ള ചാരായം വിറ്റഴിച്ചിരുന്നത്. ആവശ്യകാരുടെ സ്ഥലത്ത് എത്തി ചാരായം നിര്‍മിച്ച് കൊടുക്കുമ്പോള്‍ എണ്ണായിരം രൂപ വരെ ഫീസായി ഇയാള്‍ ഈടാക്കിയുന്നു. പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ് എസ് ഐ രാജേന്ദ്രന്‍ നായര്‍ , സുരേഷ് കുമാര്‍ , സി പി ഒ മാരായ ഫൈസല്‍, മന്‍സൂര്‍, രാജി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തില്‍ ആണ് പട്ടയപ്പ പിടിയിലായത്.

Next Story

RELATED STORIES

Share it