Latest News

മാംസ വ്യാപാരിയെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ എടുത്ത 'ഗോരക്ഷകന്‍' അറസ്റ്റില്‍; നാല് കന്നുകാലികളുടെ അസ്ഥികളും പിടിച്ചെടുത്തു

മാംസ വ്യാപാരിയെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ എടുത്ത ഗോരക്ഷകന്‍ അറസ്റ്റില്‍; നാല് കന്നുകാലികളുടെ അസ്ഥികളും പിടിച്ചെടുത്തു
X

മീറത്ത്: മാംസ വ്യാപാരിയെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ എടുത്ത കുപ്രസിദ്ധ 'ഗോരക്ഷകന്‍' അറസ്റ്റില്‍.ഹിന്ദു യോദ്ധ പരിവാര്‍ എന്ന സംഘടനയുടെ നേതാവും സഹരാന്‍പൂര്‍ സ്വദേശിയുമായ വിഷ് സിങ് കംബോജ് എന്ന ഹിന്ദുത്വനാണ് അറസ്റ്റിലായത്. തന്റെ ബിസിനസ് പങ്കാളിയായിരുന്ന മുസ്‌ലിം വ്യാപാരിയെ കുടുക്കാന്‍ ടിപ്പു ഖുറേഷി എന്ന മാംസ വ്യാപാരിയാണ് വിഷ് സിങിന് ക്വട്ടേഷന്‍ നല്‍കിയത്.

ടിപ്പു ഖുറേശി നല്‍കിയ അസ്ഥികളുമായി സഹരാന്‍പൂരിലെ ഹൈവേയില്‍ ഉപരോധം നടത്തുകയാണ് വിഷ് സിങും മറ്റു ഹിന്ദുത്വരും ചെയ്തത്. പശുക്കശാപ്പ് നടന്നെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യമെന്ന് സര്‍സവ പോലിസ് സ്‌റ്റേഷനിലെ എസ്എച്ചഒ ആയ നരേന്ദ്രര്‍ ശര്‍മ പറഞ്ഞു. എന്നാല്‍, ഇവരുടെ കൈവശം കണ്ട മാംസവും അസ്ഥികളും വളരെ പഴക്കമുള്ളതായിരുന്നു. ഇക്കാര്യത്തിലെ ചോദ്യം ചെയ്യലാണ് ഗൂഢാലോചന കണ്ടെത്താന്‍ കാരണമായത്.

ടിപ്പു ഖുറേഷിയുടെ ബിസിനസ് പങ്കാളിയായിരുന്ന മറ്റൊരു മുസ്‌ലിം യുവാവ് സ്വന്തമായി ബിസിനസ് തുടങ്ങിയിരുന്നതായി പോലിസ് പറഞ്ഞു. അയാള്‍ ബിസിനസില്‍ പച്ചപിടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ടിപ്പു ഖുറേശി കള്ളക്കേസിന് ശ്രമിച്ചത്. പശുക്കേസുകളെ ഉത്തര്‍പ്രദേശിലെ കോടതികള്‍ ഗൗരവത്തോടെ കാണുന്നതിനാല്‍ നിരപരാധികളെ കുടുക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്തായാലും ടിപ്പു ഖുറേശി ഒളിവിലാണ്. വിഷ് സിങ് സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും സഹരാന്‍പൂര്‍ എസ്എസ്പി രോഹിത് സിങ് സജ് വാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it