നടിയെ വിമാനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് മൂന്ന് വര്‍ഷം തടവ്

കുറ്റകൃത്യം നടക്കുമ്പാള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം. സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ഡി ദിയോയാണ് ശിക്ഷ വിധിച്ചത്.

നടിയെ വിമാനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് മൂന്ന് വര്‍ഷം തടവ്

മുംബൈ: ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുംബൈ വ്യവസായിയെ മൂന്ന് വര്‍ഷം തടവിന് വിധിച്ചു. വ്യവസായി വികാസ് സച്‌ദേവിനെയാണ്(41) പോക്‌സോ പ്രത്യേക കോടതി തടവിന് വിധിച്ചത്. മുംബൈ ഡല്‍ഹി വിമാന യാത്രക്കിടെയാണ് 17കാരിയായ നടി പീടിപ്പിക്കപ്പെട്ടത്.

2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്പാള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം. സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ഡി ദിയോയാണ് ശിക്ഷ വിധിച്ചത്. സംഭവത്തെ തുടര്‍ന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരുന്നു. പാതി ഉറക്കത്തില്‍ തന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു.


RELATED STORIES

Share it
Top