Latest News

കാളികാവില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

കാളികാവില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
X

കാളികാവ്: കാളികാവ് അങ്ങാടിയില്‍ വച്ച് കഞ്ചാവുമായി യുവാവിനെ പോലിസ് പിടികൂടി. അഞ്ചച്ചവിടി പൂച്ചപ്പൊയില്‍ സ്വദേശിയായ പുലത്ത് റമീസിനെയാണ് ഒരു കിലോ കഞ്ചാവുമായി പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടാണ് സംഭവം.

കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാള്‍ ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനിടെയാണ് പോലിസിന്റെ പിടിയിലായത്. നേരത്തെ രണ്ട് ബൈക്ക് മോഷണ കേസില്‍ പ്രതിയായ റമീസ് ജാമ്യത്തിലിറങ്ങിയിരിക്കെയാണ് പുതിയ കേസില്‍ പെടുന്നത്.

കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി ജ്യോതീന്ദ്രകുമാര്‍, എസ് ഐ . സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it