Latest News

ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടിയ യുവാവ് അറസ്റ്റില്‍; മൃഗബലിയും നടന്നതായി പോലിസ്

ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടിയ യുവാവ് അറസ്റ്റില്‍; മൃഗബലിയും നടന്നതായി പോലിസ്
X

ചിക്ക്മംഗളൂരു: ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടിയ ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്ക്മംഗളൂരു സ്വദേശിയായ വിജയാണ് ഭാര്യ ഭാരതിയെ കൊന്ന കേസില്‍ അറസ്റ്റിലായത്. ഭാര്യയായ ഭാരതിയെ കാണാനില്ലെന്ന് പറഞ്ഞ് വിജയ് ഒന്നരമാസം മുമ്പ് പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഭാരതിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്. മൃതദേഹം ഇട്ട കിണര്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടിയതായും കണ്ടെത്തി. അതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന മറ്റു വിവരങ്ങളും പുറത്തുവന്നു. ഭാരതിയുടെ പേരെഴുതിയ ഒരു തകിട് പ്രദേശത്തെ മരത്തില്‍ അടിച്ച് ഉറപ്പിക്കുകയും ചെയ്തു. കൂടാതെ അന്നുതന്നെ മൂന്നു മൃഗങ്ങളെ ദേവതയ്ക്ക് ബലിയും നല്‍കി. വീട്ടിലെത്തിയ ശേഷം ഭാരതിയുടെ ചിത്രത്തില്‍ ആണിയുമടിച്ചു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ വിജയിന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it