Latest News

കാമുകിയെ മോഷണത്തിന് പിടികൂടിയതിന്റെ വിരോധം തീര്‍ക്കാന്‍ വീട്ടമ്മയെ അപമാനിച്ച യുവാവ് പിടിയില്‍

തന്നെ അപമാനിച്ച വീട്ടുടമയോട് പക സൂക്ഷിച്ച പെണ്‍കുട്ടി കാമുകനൊപ്പം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കാമുകിയെ മോഷണത്തിന് പിടികൂടിയതിന്റെ വിരോധം തീര്‍ക്കാന്‍ വീട്ടമ്മയെ അപമാനിച്ച യുവാവ് പിടിയില്‍
X

ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയായ കാമുകിയെ മോഷണത്തിന് പിടികൂടിയതിനെ തുടര്‍ന്നുണ്ടായ അപമാനത്തിന് പകരം വീട്ടാന്‍ വീമ്മയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യുവാവ്. ദില്ലി ചിരാഗ് സ്വദേശി സൂരജ്(27)ആണ് പിടിയിലായത്.

സൂരജിന്റെ കാമുകിയായ പെണ്‍കുട്ടിയെ ജോലി ചെയ്ത വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് വീട്ടമ്മ പിടിച്ചിരുന്നു. പിന്നീട് ശാസിച്ചതിനു ശേഷം പെണ്‍കുട്ടിയെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, തന്നെ അപമാനിച്ച വീട്ടുടമയോട് പക സൂക്ഷിച്ച പെണ്‍കുട്ടി കാമുകനൊപ്പം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച കാമുകന്‍, മറ്റ് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും നല്‍കി. ഇതോടെ ഇവരുടെ നമ്പരിലേക്ക് നിരന്തരം ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

വ്യാജ അകൗണ്ട് അന്വേഷിപ്പോള്‍ സൂരജ് എന്നയാളാണ് അക്കൗണ്ട് നിര്‍മിച്ചതെന്ന് വ്യക്തമായി. പിറകെ ഇയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിലാണ് കാമുകി നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്തതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.കാമുകിയെ മോഷണത്തിന് പിടികൂടിയതിന്റെ വിരോധം തീര്‍ക്കാന്‍ വീട്ടമ്മയെ അപമാനിച്ച യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയായ കാമുകിയെ മോഷണത്തിന് പിടികൂടിയതിനെ തുടര്‍ന്നുണ്ടായ അപമാനത്തിന് പകരം വീട്ടാന്‍ വീമ്മയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യുവാവ്. ദില്ലി ചിരാഗ് സ്വദേശി സൂരജ്(27)ആണ് പിടിയിലായത്.

സൂരജിന്റെ കാമുകിയായ പെണ്‍കുട്ടിയെ ജോലി ചെയ്ത വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് വീട്ടമ്മ പിടിച്ചിരുന്നു. പിന്നീട് ശാസിച്ചതിനു ശേഷം പെണ്‍കുട്ടിയെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, തന്നെ അപമാനിച്ച വീട്ടുടമയോട് പക സൂക്ഷിച്ച പെണ്‍കുട്ടി കാമുകനൊപ്പം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച കാമുകന്‍, മറ്റ് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും നല്‍കി. ഇതോടെ ഇവരുടെ നമ്പരിലേക്ക് നിരന്തരം ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

വ്യാജ അകൗണ്ട് അന്വേഷിപ്പോള്‍ സൂരജ് എന്നയാളാണ് അക്കൗണ്ട് നിര്‍മിച്ചതെന്ന് വ്യക്തമായി. പിറകെ ഇയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിലാണ് കാമുകി നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്തതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Next Story

RELATED STORIES

Share it