Latest News

മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നല്‍കിയില്ല; അയല്‍വാസിയെ അടിച്ചു വീഴ്ത്തി; യുവാവ് അറസ്റ്റില്‍

മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നല്‍കിയില്ല; അയല്‍വാസിയെ അടിച്ചു വീഴ്ത്തി; യുവാവ് അറസ്റ്റില്‍
X

പത്തനംതിട്ട: മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും കൊടുക്കാത്ത അയല്‍വാസിക്കുനേരേ യുവാവിന്റെ അതിക്രമം. പ്രതി മണക്കയം തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രശാന്ത് കുമാര്‍(36) അറസ്റ്റില്‍.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍പക്കത്തെ മണക്കയം ഈട്ടിമൂട്ടില്‍ വീട്ടില്‍ അനിയന്‍കുഞ്ഞിന്റെ വീട്ടില്‍ മദ്യപിക്കാനുള്ള കുപ്പിയുമായെത്തിയ പ്രശാന്ത് ഗ്ലാസും വെള്ളവും ചോദിച്ചു. എന്നാല്‍ വീട്ടിലിരുന്ന് കുടിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ അനിയന്‍കുഞ്ഞിനെ പ്രശാന്ത് അടിച്ചു വീഴ്ത്തി. അവിടെ നിന്നും എഴുന്നേറ്റ് ഓടിയ അനിയന്‍കുഞ്ഞിനെ ഇയാള്‍ കല്ലെടുത്ത് എറിഞ്ഞു. ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രശാന്തിനെ പിടികൂടി വീട്ടിലേക്കയച്ചു. എന്നാല്‍ ഇയാള്‍ പിന്നീടും അനിയന്‍ കുഞ്ഞിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിനേതുടര്‍ന്ന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it